ആരിഫ് മുഹമ്മദ് ഖാൻ ഇല്ലാത്ത അധികാരമെടുത്തണിഞ്ഞ് മേനി നടിക്കുന്നു; രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം

single-img
22 August 2022

ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനമുമായി വീണ്ടും സിപിഐ മുഖപത്രം ജനയുഗം രംഗത്ത്. ഗവർണറുടെ നിഴൽ യുദ്ധം എന്ന തലക്കെട്ടോടെയാണ് ആരിഫ് മുഹമ്മദ് ഖാനെതിരെ ജനയുഗം രൂക്ഷ വിമർശനം നടത്തുന്നത്.

സർവകലാശാലകളുടെ പ്രവർത്തനം തടസപ്പെടുത്തുന്നു. അവയുടെ കീർത്തി നശിപ്പിക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും, സർക്കാർ വിരുദ്ധ മാദ്ധ്യമങ്ങളുടെ അജൻണ്ടകൾക്കനുസൃതമായി താൻ പ്രമാണിത്തതോടെ പെരുമാറുകയാണ് ഗവർണറെന്ന് ജനയുഗം ആരോപിക്കുന്നു. മാത്രമല്ല സർവകലാശാലകൾക്കെതിരെ ഗവർണർ നിഴൽയുദ്ധം നടത്തുന്നു. ഇല്ലാത്ത അധികാരമെടുത്തണിഞ്ഞ് മേനി നടിക്കുന്നു. ഗവർണറുടെ നടപടികൾ സ‌ർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും മുഖപത്രത്തിൽ പരാമർശിക്കുന്നു.

മുൻപും ഗവര്ണര്ക്കെതിരെ രൂക്ഷവിമർശനം ജനയുഗം ഉന്നയിച്ചിരുന്നു. കേരളത്തില്‍ ബിജെപിക്ക് ജനപ്രതിനിധി ഇല്ലാത്തതിനാല്‍ ആ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും അദ്ദേഹം ഉപയോഗിക്കുകയാണെന്നും ഗവര്‍ണര്‍ പദവി താനെ പാഴാണ് എന്നുമാണ് അന്ന് ജനയുഗം ഉന്നയിച്ച ആരോപണം.