സൗദിയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണം തട്ടുന്ന സംഘത്തെ പിടികൂടി

single-img
22 August 2022

സൗദിയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണം തട്ടുന്ന സംഘത്തെ പിടികൂടിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

ബാങ്ക് ജീവനക്കാരാണെന്നു പറഞ്ഞ് ആള്‍മാറാട്ടം നടത്തിയ സ്വദേശികളും വിദേശികളുമടക്കം 11പേരാണു പിടിയിലായത് . പ്രതികള്‍ തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു വീട് കേന്ദ്രീകരിച്ചാണു ചെയ്തു വന്നിരുന്നത്.

വിവിധ ബാങ്കുകളുടെ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഉപയോക്താക്കളെ ഫോണില്‍ വിളിച്ച്‌ ഒടിപി കൈക്കലാക്കിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത് . തന്ത്രപൂര്‍വ്വം ഐഡി നമ്ബര്‍ ചോദിച്ചറിഞ്ഞ ശേഷം , അക്കൗണ്ട് നമ്ബര്‍ അപ്ഡേറ്റ് ചെയ്യുക പോലുള്ള കാരണങ്ങള്‍ പറഞ്ഞ് ഒടിപി കൈക്കലാക്കും . ശേഷം ഉപയോക്താക്കളറിയാതെ മറ്റു ബാങ്കുകളിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.