ആം ആദ്മി പാർട്ടി പിളർത്തി ബിജെപിയിൽ ചേർന്നാൽ കേസുകൾ ഒഴുവാക്കാം എന്ന് ബിജെപി വാഗ്ദാനം ചെയ്തു: മനീഷ് സിസോദിയ

single-img
22 August 2022

ബിജെപിയിൽ ചേർന്നാൽ തനിക്കെതിരായ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന വാഗ്ദാനവുമായി ബിജെപി തന്നെ സമീപിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തിങ്കളാഴ്ച അവകാശപ്പെട്ടു.

എനിക്ക് ബിജെപിയിൽ നിന്നും സന്ദേശം വന്നു – “എഎപി” പിളർത്തി ബി.ജെ.പിയിൽ ചേരുക, എല്ലാ സി.ബി.ഐ, ഇ.ഡി കേസുകളും അവസാനിപ്പിക്കും

ബിജെപിക്കുള്ള എന്റെ മറുപടി – ഞാൻ ഒരു രജപുത്രനാണ്, മഹാറാണാ പ്രതാപിന്റെ പിൻഗാമിയാണ്. ഞാൻ എന്റെ തല വെട്ടും, പക്ഷേ അഴിമതിക്കാരുടെ മുന്നിൽ തലകുനിക്കില്ല. എനിക്കെതിരെയുള്ള എല്ലാ കേസുകളും കള്ളമാണ്. നിങ്ങൾ ചെയ്യാൻ പറ്റുന്നത് ചെയ്യുക- മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

മദ്യനയകേസില്‍ എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെയാണ് സി ബി ഐ പ്രതി പട്ടികയിൽ ചേർത്തിരിക്കുന്നത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.