അമിത്ഷായുടെ ചെരിപ്പിനായി ഓടി ബിജെപി തെലങ്കാന അധ്യക്ഷൻ; ട്രോളി സോഷ്യൽ മീഡിയ

single-img
22 August 2022

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പാദരക്ഷകൾ എടുക്കാൻ തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഞായറാഴ്ച സെക്കന്തരാബാദിലെ ശ്രീ ഉജ്ജൈനി മഹാങ്കാളി ക്ഷേത്രത്തിൽ പൂജ നടത്തിയ തിരിച്ചിറങ്ങിയപ്പോഴാണ് അമിത് ഷായുടെ ചെരുപ്പുകൾ ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് ഓടി ചെന്ന് എടുത്തുകൊണ്ടു വന്നു കാലിൽ ഇട്ടു കൊടുത്ത്.

വീഡിയോയിൽ, സഞ്ജയ്, ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അമിത് ഷായുടെ പാദരക്ഷകൾ ധൃതിയിൽ എടുക്കുന്നതും, അമിത് ഷാ ധരിക്കാൻ പാകത്തിന് തറയിൽ വെക്കുന്നതും കാണാം.

വീഡിയോയുടെ താഴെ കടുത്ത ഭാഷയിലാണ് സോഷ്യൽ മീഡിയ തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയെ വിമർശിക്കുന്നത്. ഗുജറാത്തിലെയും ന്യൂഡൽഹിയിലെയും നേതാക്കളുടെ മുന്നിൽ തെലങ്കാനയുടെ ആത്മാഭിമാനം പണയം വെച്ച് എന്നാണു ടിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെടി രാമറാവു ട്വിറ്ററിൽ പ്രതികരിച്ചത്. അത്തരം നേതാക്കളുടെ പ്രവർത്തനങ്ങൾ തെലങ്കാന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അത്തരം നേതാക്കളുടെ ശ്രമങ്ങളെ തെലങ്കാന സമൂഹം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.