നടി തൃഷ കോൺഗ്രസിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി മാതാവ് ഉമാ കൃഷ്ണൻ

single-img
21 August 2022

പ്രശസ്ത തമിഴ് നടി തൃഷ കൃഷ്ണൻ കോൺഗ്രസ് പാർട്ടിയിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി അമ്മ ഉമാ കൃഷ്ണൻ. തൃഷയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സമ്പൂർണമായി അടിസ്ഥാനരഹിതമാണ് എന്നും ഇപ്പോൾ അഭിനയത്തിൽ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും ഉമ പറഞ്ഞു.

ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സംവിധായകനായ മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനാണ്’ തൃഷയുടെ പുറത്തുവരാനിരിക്കുന്ന സിനിമ. പുരാതന ഭാരത്തിലെ ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ‘കുന്തവി’ രാജ്ഞിയെയാണ് തൃഷ അവതരിപ്പിക്കുന്നത്.