ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ റോബിന്‍ രാധാകൃഷ്ണൻ വില്ലനായി എത്തുന്നു

single-img
21 August 2022

കൊച്ചി: മലയാളത്തിലെ ഏറ്റം മികച്ച ചലച്ചിത്രനിര്‍മ്മാണ സ്ഥാപനമായ ഗോകുലം മൂവീസിന്‍്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ബ്രൂസ്‌ലി എന്ന ചിത്രത്തിന്‍്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം കോഴിക്കോട് അരങ്ങേറി.

മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റായ പുലി മുരുകന്‍്റെ അണിയറ ശില്‍പികളായ വൈശാഖും ഉദയ് കൃഷ്ണയുമാണ് ഈ ചിത്രത്തിന്‍്റെ സംവിധായകനും തിരക്കഥാകൃത്തും. ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ആണ് വില്ലനായി എത്തുന്നത്.

അമ്ബത് കോടി രൂപയിലേറെ മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തില്‍ റോബിനും ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ ആവേശത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. റോബിന്‍ തന്റെ മകനെ പോലെയാണെന്നാണ് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞത്. നേരത്തെ റോബിന്‍ ഡോക്ടറായി ജോലി ചെയ്തിരുന്നത് തന്റെ ആശുപത്രിയിലായിരുന്നുവെന്നും, അവിടെ നിന്നാണ് താരം ബിഗോ ബോസിലേക്ക് പോയതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

റോബിന്‍ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞയുടന്‍ തന്നെ സിനിമാ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത് ചിത്രത്തില്‍ നായകനായെത്തുന്നതും റോബിന്‍ തന്നെയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ട് സിനിമയുടെയും പ്രഖ്യാപനത്തിന് ശേഷം റോബിന്റെ ആരാധകര്‍ സന്തോഷത്തിലാണ്.