രാഹുൽ- പ്രിയങ്കാ ഗാന്ധിമാർ മത്സര രംഗത്തില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും; സൂചനയുമായി ശശി തരൂർ

single-img
21 August 2022

കോൺഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍ എംപി. മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മത്സര രംഗത്തില്ലെങ്കില്‍ മറ്റ് പേരുകള്‍ നിര്‍ദേശിക്കുമെന്നും പാര്‍ട്ടിക്ക് മുന്നില്‍ നിരവധി മികച്ച സാധ്യതകള്‍ ഉണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരൂർ അഭിപ്രായപ്പെട്ടു.

ശശി തരൂരിന്റെ വാക്കുകൾ: ‘ദയവായി കോൺഗ്രസ് അധ്യക്ഷന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കൂ. സാധ്യതാ പട്ടികയില്‍ ആരൊക്കെയുണ്ടെന്ന് അന്ന് അറിയാം. ഞാന്‍ ഉറപ്പായും മത്സര രംഗത്തുണ്ടാവുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. (രാഹുല്‍ഗാന്ധി/ പ്രിയങ്കാഗാന്ധി എന്നിവർ മത്സര രംഗത്തില്ലെങ്കില്‍ മറ്റുള്ളവര്‍ മുന്നോട്ട് വരും. കാരണം ഞങ്ങള്‍ക്ക് മുന്നില്‍ മികച്ച നിരവധി സാധ്യതകള്‍ ഉണ്ട്’