യു.എസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിനായി ഗോതബയ രാജപക്സ അപേക്ഷ സമര്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട്

single-img
20 August 2022

കൊളംബോ : യു.എസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിനായി ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സ അപേക്ഷ സമര്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട്.

ഗോതബയയുടെ അഭിഭാഷകര്‍ കഴിഞ്ഞ മാസം തന്നെ ഇതിനായുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോതബയയുടെ ഭാര്യയ്ക്ക് യു.എസ് പൗരത്വമുണ്ട്.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്ക വിട്ട് മാലിദ്വീപ് വഴി ജൂലായ് 14ന് സിംഗപ്പൂരിലെത്തിയ ഗോതബയ വിസാ കാലാവധി തീര്‍ന്നതോടെ ഓഗസ്റ്റ് 11ന് തായ്‌ലന്‍ഡിലെത്തിയിരുന്നു. ഗോതബയ ആഗസ്റ്റ് 24ന് ശ്രീലങ്കയിലേക്ക് മടങ്ങിയെത്തിയേക്കും.

2019ല്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഗോതബയ തന്റെ യു.എസ് പൗരത്വം ഉപേക്ഷിച്ചിരുന്നു. ശ്രീലങ്കന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ഗോതബയ 1998ല്‍ യു.എസിലേക്ക് കുടിയേറിയെങ്കിലും 2005ല്‍ ശ്രീലങ്കയില്‍ തിരിച്ചെത്തി.