വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രം ലൈഗറിന് നേരെ ബഹിഷ്‌കരണ ആഹ്വാനം

single-img
20 August 2022

വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രം ലൈഗറിന് നേരെ ബഹിഷ്‌കരണ ആഹ്വാനം. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളില്‍ കാല്‍ കയറ്റി വച്ച്‌ സംസാരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.ഇത്ര അഹങ്കാരമുള്ള ഒരാളുടെ സിനിമ കാണരുത് എന്ന് പറഞ്ഞുകൊണ്ടാണ് ബഹിഷ്‌കരണ ആഹ്വാനം.

സംസ്‌കാരത്തെ അപമാനിച്ചെന്ന് പറഞ്ഞ് മറ്റൊരു വിഭാഗവും എത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടില്‍ നടന്ന ഒരു പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതില്‍ താരങ്ങള്‍ രണ്ടുപേരും സോഫയില്‍ ഇരിക്കുകയും പുരോഹിതര്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംസ്‌കാരത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണ നീക്കം.

പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലായി ആഗസ്റ്റ് 25നാണ് തിയറ്ററില്‍ എത്തുന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.