സർക്കാരിനെ രാഷ്ട്രീയമായി നേരിടും: ആരിഫ് മുഹമ്മദ്‌ ഖാൻ

single-img
19 August 2022

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ രാഷ്ട്രീയമായി നേരിടും എന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ കണ്ണൂർ വി സി നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ചപ്പോഴാണ് ആരിഫ് മുഹമ്മദ്‌ ഖാന്റെ പ്രതികരണം. സർക്കാരിനെതിനും കണ്ണൂർ യൂണിവേഴ്സിറ്റിക്കുമെതിരെ തുറന്ന പോർമുഖം കടുപ്പിക്കുകയാണ് ഗവർണർ.

ചില സംഭവ വികാസങ്ങള്‍ ഉണ്ടായപ്പോഴല്ലേ നിയമസഭ വിളിക്കാൻ തീരുമാനം എടുത്തതെന്ന് പറഞ്ഞ ഗവർണർ, അങ്ങനെയെങ്കിൽ അവര്‍ക്ക് തന്റെ അധികാരം മനസിലായിട്ടുണ്ടല്ലോ എന്നും ഗവർണർ ചോദിച്ചു, മാത്രമല്ല പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്നും ഗവർണർ പറഞ്ഞു.

അതേസമയം, പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂർ സർവകലാശാല ഇന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചേക്കും. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ കഴിഞ്ഞ ദിവസം ചേർന്ന സിന്റിക്കേറ്റ് യോഗം വിസിയെ ചുമതലപ്പെടുത്തിയിരുന്നു. ഗവർണറുടെ നടപടി സർവകലാശാലയുടെ സ്വയംഭരണത്തിന് എതിരാണെന്നാണ് സിൻഡിക്കേറ്റിന്റെയും വിലയിരുത്തൽ. വിഷയം കോടതിയിലേക്ക് നീങ്ങുമ്പോൾ ഗവർണറുടെ തീരുമാനമായതിനാൽ, ഇക്കാര്യത്തിൽ സർവകലാശാലയ്ക്കു നിയമപരമായി എത്രത്തോളം പരിരക്ഷ കിട്ടുമെന്നതും കണ്ടറിയണം.