എന്താണ് ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയം?

single-img
19 August 2022

ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹർ ജില്ലയിലെ ബാരാബസ്തിയിൽ 1951-ന് ജനിച്ച ആരിഫ് മുഹമ്മദ് ഖാൻ തന്റെ രാഷ്ട്രീയജീവിതം തുടങ്ങുന്നത് ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിന്റെ ബാനറിൽ സിയാന മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. തുടർന്ന് 77-ൽ തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

നിയമസഭാ അംഗമായി വെറും 3 വർഷം കൊണ്ട് തന്നെ ആദ്യ പാർട്ടി മാറ്റം ഉണ്ടായി. 1980-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുത്തു. തുടർന്ന് 1980-ൽ കാൺപൂരിൽ നിന്നും, 1984-ൽ ബഹ്റൈച്ചിൽ നിന്നും പാർലമെന്റിലെക്കു വിജയിക്കുന്നു. തുടർന്ന് 1986-ൽ ഷാബാനു കേസിൽ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തിയ രാജീവ് ഗാന്ധിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് വിടുന്നു.

കോൺഗ്രസ് വിട്ട ഖാൻ നേരെ പോയത് വിപി സിങ്ങിന്റെ ജനതാദളിലേക്കാണ്. 1989-ൽ ദളിന്റെ ചിഹ്നത്തിൽ മത്സരിച്ച് വീണ്ടും ലോക്സഭയിലെത്തുന്നു. ജനതാദൾ സർക്കാരിൽ അദ്ദേഹം കേന്ദ്രത്തിൽ വ്യോമയാന ഊർജ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. 1998-ൽ ജനതാദൾ വിട്ട് ബഹുജൻ സമാജ് വാദി പാർട്ടിയിൽ ചേർന്ന് ബഹ്റൈച്ചിൽ നിന്നും ഒരിക്കൽ കൂടി പാർലമെന്റിലെത്തുന്നുണ്ട്.

അതിനു ശേഷം 2004-ലാണ് ബിഎസ്പി വിട്ട് അദ്ദേഹം ബിജെപിയിൽ ചേരുന്നത്. അതേ വർഷം കൈസർഗഞ്ചിൽ നിന്നും ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. ബിജെപി നേതൃത്വം തനിക്കു അർഹമായ പരിഗണന നൽകുന്നില്ല എന്ന് പറഞ്ഞു 2007 ൽ രാജു വെച്ച് എങ്കിലും 2014 ൽ മോദി അധികാരത്തിൽ വന്നതോടെ വീണ്ടും ബിജെപിയുമായി സഹരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ കേരാളത്തിലെ ഗവർണർ ആയി തീരുമാനിക്കുന്നത്.

ഇതുവരെ ഇന്ത്യയിലെ 5 വിവിധ പാർട്ടികളിൽ പ്രവർത്തിച്ച ചരിത്രവുമായിട്ടാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയിലൂടെ കേരളം രാഷ്ട്രീയത്തിലേക്ക് വരുന്നത്.