പ്രായപൂര്‍ത്തിയായ പുരുഷന്‍ ആണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസെടുക്കുന്നത് എന്തിന്: എം കെ മുനീര്‍

single-img
18 August 2022

പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ ഒരു ആണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാല്‍ പോക്‌സോ പ്രകാരം കേസെടുക്കുന്നത് എന്തിനാണ് എന്ന് മുസ്‌ളീം ലീഗ് നേതാവ് എം കെ മുനീര്‍. സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ജെന്‍ഡര്‍ ന്യുട്രാലിറ്റി എന്നായിരിക്കെ അത് ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ ജെന്‍ഡര്‍ ന്യുാട്രാലിറ്റിയല്ല ലിംഗനീതിയാണ് ആവശ്യമെന്നും എം കെ മുനീര്‍ പറഞ്ഞു.മുനീറിന്റെ വാക്കുകൾ ഇങ്ങിനെ: ‘ഹോമോസെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നു? പോക്‌സോ കേസുകളൊക്കെ എന്താണ്? പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാ? പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടുമിട്ടാല്‍ ലിംഗനീതിയാവുമോ.

ഇവിടെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് കേസെടുക്കുന്നു. ഇപ്പോ പോക്‌സോ ആവശ്യമുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും സമൂഹത്തില്‍ ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകളുണ്ടാവും എന്ന് ആലോചിക്കുക’