എല്ലാ വീടുകളിലും ടാപ്പുകളിലൂടെ ശുദ്ധജലം; രാജ്യത്തെ ആദ്യ ‘ഹർ ഘർ ജൽ’ സർട്ടിഫൈഡ് സംസ്ഥാനമായി ഗോവ

single-img
18 August 2022

എല്ലാ വീടുകളിലും ഇപ്പോൾ ടാപ്പുകളിലൂടെ ശുദ്ധജലം ലഭ്യമാകുന്ന രാജ്യത്തെ ആദ്യത്തെ ‘ഹർ ഘർ ജൽ’ സർട്ടിഫൈഡ് സംസ്ഥാനമായി ഗോവ. ഇക്കാര്യം കേന്ദ്ര ജലശക്തി മന്ത്രാലയമാണ് അറിയിച്ചത്. മാത്രമല്ല, , ദാദ്ര & നഗർ ഹവേലിയും ദാമൻ & ദിയുവിലും എല്ലാ ഗ്രാമങ്ങളിലെയും ആളുകൾ ഗ്രാമസഭ പാസാക്കിയ പ്രമേയത്തിലൂടെ തങ്ങളുടെ ഗ്രാമം ‘ഹർ ഘർജൽ’ ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഗ്രാമങ്ങളിലെ എല്ലാ വീടുകൾക്കും ടാപ്പുകളിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഗോവയിലെ 2.63 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്കും ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു എന്നിവിടങ്ങളിലെ 85,156 കുടുംബങ്ങൾക്കും ടാപ്പ് കണക്ഷനുകളിലൂടെ കുടിവെള്ളം ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
കേന്ദ്രത്തിന്റെ ഒരു പ്രധാന പരിപാടിയായ ജൽ ജീവൻ മിഷൻ 2019 ഓഗസ്റ്റ് 15 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

2024 ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും മതിയായ അളവിൽ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ഈ മിഷൻ ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങൾ/യുടികൾ എന്നിവയുടെ പങ്കാളിത്തത്തോടെ കേന്ദ്രം നടപ്പിലാക്കുന്നു. രാജ്യത്തെ ആദ്യത്തെ ‘ഹർ ഘർ ജൽ’ സർട്ടിഫൈഡ് ജില്ലയായി മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ല മാറിയെന്ന് മന്ത്രാലയം കഴിഞ്ഞ മാസം അറിയിക്കുകയുണ്ടായിരുന്നു. ഗ്രാമസഭകൾ പാസാക്കിയ പ്രമേയത്തിലൂടെ 254 ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ തങ്ങളുടെ ഗ്രാമങ്ങളെ ‘ഹർ ഘർജൽ’ ആയി പ്രഖ്യാപിച്ചിരുന്ന രാജ്യത്തെ ഏക ജില്ലയായിരുന്നു അന്നുവരെ ബുർഹാൻപൂർ.

2019 ഓഗസ്റ്റിൽ ജൽ ജീവൻ മിഷൻ ആരംഭിച്ച സമയത്ത് ബുർഹാൻപൂരിലെ മൊത്തം 1,01,905 വീടുകളിൽ 37,241 ഗ്രാമീണ കുടുംബങ്ങളിൽ (36.54%) മാത്രമേ ടാപ്പ് കണക്ഷനുകളിലൂടെ കുടിവെള്ളം ഉണ്ടായിരുന്നുള്ളൂ.