വസ്ത്രധാരണം വ്യക്തിസ്വാതന്ത്രം; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ജഡ്ജിയുടെ വിവാദ പരാമർശം നിലവാരം കുറഞ്ഞത്: വി മുരളീധരൻ

single-img
18 August 2022

ലൈംഗിക പീഡന കേസിൽ പ്രതിയായ സാഹിത്യകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ജഡ്ജി നടത്തിയ വിവാദ പരാമർശം നിലവാരം കുറഞ്ഞതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വസ്ത്രധാരണം എന്നത് വ്യക്തിസ്വാതന്ത്ര്യമാണ്, ഒരു ന്യായാധിപന്റെ അടുത്ത് നിന്ന് ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ വി മുരളീധരൻ പറഞ്ഞു.

അതേസമയം വിഷയത്തിൽ ജഡ്ജിനെതിരെ സിപിഐ നേതാവ് ആനി രാജയും സിപിഎം നേതാവ് ബ്രിന്ദാ കാരാട്ടും രംഗത്തെത്തിയിരുന്നു. . സിവിക്കിന് ജാമ്യം നൽകി ഉത്തരവിട്ട ജഡ്‌ജി സമൂഹത്തിന് ഭീഷണിയാണെന്നും പദവിയിൽ നിന്നും നീക്കണമെന്നുമായിരുന്നു ആനി രാജ ആവശ്യപ്പെട്ടത്.