ബിജെപിയുടെ സ്ത്രീകളോടുള്ള മനോഭാവം ക്രിമിനലുകള്‍ക്ക് നല്‍കുന്ന പിന്തുണയിലൂടെ ലക്ഷ്യം: രാഹുൽ ഗാന്ധി

single-img
18 August 2022

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഘ കേസിലെ പ്രതികളെ വിട്ടയച്ചതിന്റെ സാഹചര്യത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ബിജെപിക്ക് സ്ത്രീകളോടുള്ള മനോഭാവം അവർ ക്രിമിനലുകള്‍ക്ക് നല്‍കുന്ന പിന്തുണയിലൂടെ വ്യക്തമാണെന്ന് അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.

ഇതുപോലെയുള്ള രാഷ്ട്രീയത്തില്‍ ലജ്ജ തോന്നുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതിനുപുറമെ ഉത്തര്‍പ്രദേശിലെ ഉന്നാവോ, ഹാത്രസ് ജമ്മു കാശ്മീരിലെ കാട്‌വ എന്നീ കേസുകളിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ബിജെപിയുടെ എംല്‍എയെ രക്ഷിക്കാന്‍ ഉന്നാവോ കേസ് ഒതുക്കി തീര്‍ത്തു, കട്‌വയില്‍ പ്രതികള്‍ക്കായി റാലി നടത്തി, ഹാത്രസില്‍ പ്രതികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നത്, ഇപ്പോൾ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചിരിക്കുന്നു.

ഈ രീതിയിൽ ക്രിമിനലുകള്‍ക്കൊപ്പം നില്‍ക്കുന്നതിലൂടെ പാര്‍ട്ടിക്ക് സ്ത്രീകളോടുള്ള മനോഭാവം വ്യക്തമാണ്. ഈ രാഷ്ട്രീയത്തില്‍ ലജ്ജ തോന്നുന്നില്ലേ- രാഹുല്‍ ട്വീറ്റ് ചെയ്തു.