ഗവർണറുമായി തുറന്ന യുദ്ധത്തിനൊരുങ്ങി സർക്കാർ; ഗവർണർക്കെതിരെ കണ്ണൂർ വി സി കോടതിയെ സമീപിക്കും

single-img
17 August 2022

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാകർ തുറന്ന യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ആദ്യപടിയായി പ്രിയാ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച ഗവർണറുടെ നടപടിയ്‌ക്കെതിരെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനാകും കോടതിയെ സമീപിക്കും.

ചാൻസലർക്കെതിരെ വൈസ് ചാൻസലർ തന്നെ കോടതിയെ സമീപിക്കുന്നത് അപൂർവമായ നിയമപോരാട്ടത്തിനാകും വഴിവെക്കുക എന്നാണ് നിയമ വിദഗ്ദ്ധർ നൽകുന്ന സൂചന. `

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു കൊണ്ടുള്ള നടപടിക്രമം സ്റ്റേ ചെയ്ത് അൽപം മുൻപാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കിയത്. ർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്‌തിക നിയമനമാണ് ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. നിയമനം മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂർ സർവകലാശാല വി. സി ഡോ . ഗോപിനാഥ് രവീന്ദ്രന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

താൻ ചാൻസലർ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ചട്ടലംഘനങ്ങൾ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.