മൈക്ക് ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍

single-img
17 August 2022

മൈക്ക്’ സിനിമ ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. സംസ്ഥാന അവാര്‍ഡ് ജേതാവ് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ജോണ്‍ അബ്രഹാം ആണ്.

മൈക്കി’ലെ ആദ്യ ഗാനം, ഒരു ഫാസ്റ്റ് നമ്ബര്‍ ട്രാക്ക് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. അനശ്വര രാജന്‍ അവതരിപ്പിച്ച ‘സാറ’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനമാണ് ‘ലഡ്കി ‘.

നടന്‍ ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് ‘മൈക്ക്’. ‘സംവിധായകന്‍ വിഷ്ണുശിവപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ‘മൈക്ക്’, രചിച്ചിരിക്കുന്നത് തിരക്കഥാകൃത്ത് ആഷിഖ് അക്ബര്‍ അലിയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. നവാഗതന്‍ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായിക. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.