സർക്കാർ ശ്രമം ആർ എസ് എസുകാർ വിസിമാരായി വരുന്നത് തടയാൻ; ഗവർണർ ശ്രമിക്കുന്നത് ആർ എസ് എസ്സുകാരെ വി സിമാരാക്കാനും?

single-img
17 August 2022

എല്ലാം ആദർശത്തിന് വേണ്ടിയും അഴിമതി തടയാനും ആണ് എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുമ്പോഴും കാര്യങ്ങൾ ആദർശത്തിനുപരി രാഷ്ട്രീയം തന്നെയാണ് എന്നാണു സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം നൽകിയതാണ് ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ചത്. എന്നാൽ നിലവിലെ സംവിധാനവുമായി മുന്നോട്ടു പോയാൽ നാളെ കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും ആർ എസ് എസ്സുകാർ വി സി മാരായി വരും എന്നാണു സിപിഎം കേന്ദ്രങ്ങൾ പറയുന്നത്.

ഗവർണറുടെ നോമിനി, യുജിസി നോമിനി, സർവകലാശാല നോമിനി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണു നിലവിൽ വിസിയുടെ പാനൽ തയാറാക്കി ഗവർണർക്കു സമർപ്പിക്കേണ്ടത്. നിങ്ങളവിലെ സെർച്ച് കമ്മിറ്റി പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത് എങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ ആർ എസ് എസ് പ്രതിനിധികൾക്ക് നിഷ്പ്രയാസം സർവകലാശാലകളുടെ തലപ്പത്തു എത്താന് കഴിയും എന്നാണു സി പി എം പറയുന്നത്.

ഇതിനെ തടയാൻ ആണ് അഞ്ചു അംഗങ്ങളുടെ സെർച്ച് കമ്മിറ്റി ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നത്. പുതിയ നിയപ്രകാരം നിലവിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങൾക്ക് പുറമെ സർക്കാറിന്‍റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തി. കൂടാതെ ഗവർണർ പ്രതിനിധിയെയും ഇനി മുതൽ സർക്കാർ തീരുമാനിക്കും. ഇതിലൂടെ ഗവർണറുടെ എല്ലാ തരത്തിലും ഉള്ള രാഷ്ട്രീയ നീക്കം കൂടെയാണ് സർക്കാർ തടയുന്നത്.