ട്വിറ്റർനെ ഒരുവഴിക്കാക്കി; ഇനി ഈലോൺ മാസ്ക്കിനു മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങണം

single-img
17 August 2022

ലോകത്തെ ഏറ്റവും വലിയ ധനികനായ ഈലോൺ മസ്ക് ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങുന്നു, എന്നാണ് ഈലോൺ മസ്ക് ട്വീറ്റിൽ പറഞ്ഞത്.

ലോകത്തിലെ മുൻനിര ഫുട്ബോൾ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 20 തവണ ഇംഗ്ലീഷ് ചാമ്പ്യൻമാരായിട്ടുണ്ട്, കൂടാതെ യൂറോപ്യൻ കപ്പ് മൂന്ന് തവണ നേടിയിട്ടുണ്ട്. മികച്ച സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടുന്ന ടീമിന്റെ നിലവിലെ ഉടമസ്ഥർ അമേരിക്കൻ ഗ്ലേസർ കുടുംബമാണ്. അവർ ഇതുവരെയും ഈലോൺ മാസ്ക്കിന്റെ ട്വീറ്റിനോട് പ്രതികരിച്ചിട്ടില്ല.

ചൊവ്വാഴ്ചത്തെ സ്റ്റോക്ക് മാർക്കറ്റ് ക്ലോസ് ചെയ്യുമ്പോൾ ഫുട്ബോൾ ക്ലബ്ബിന്റെ വിപണി മൂലധനം 2.08 ബില്യൺ ഡോളറായിരുന്നു.

ലോക ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തമായ പേരുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഈലോൺ മസ്ക് പദ്ധതിയിട്ടിരുന്നോ എന്ന് ഇപ്പോൾ പറയാനാകില്ല എങ്കിലും, ഈലോൺ മാസ്കിന്റെ ട്വീറ്റിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകരുടെ രോഷം കൂടി വരുകയാണ്.