ഏഴ് തായ്‌വാന്‍ ഉദ്യോഗസ്ഥരെ കരിമ്ബട്ടികയില്‍ പെടുത്തി ചൈന

single-img
17 August 2022

ഏഴ് തായ്‌വാന്‍ ഉദ്യോഗസ്ഥരെ കരിമ്ബട്ടികയില്‍ പെടുത്തി ചൈന. സ്വയം ഭരണത്തെ പിന്തുണച്ചതിന്റെ പേരിലാണ് നടപടി.

ദ്വീപിന് സ്വാതന്ത്ര്യം നല്‍കാനാണ് സംഘം ശ്രമിക്കുന്നതെന്ന് ചൈന ആരോപിച്ചു.
ചൈനയിലെ പ്രധാന നഗരങ്ങളിലേക്കും ഹോങ്കോംഗ്, മക്കാവു പ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതില്‍ നിന്ന് ഈ ഉദ്യോഗസ്ഥരെ നിരോധിക്കുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിയന്ത്രിക്കുകയും ചെയ്യുമെന്ന് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തായ്‌വാന്‍ വര്‍ക്ക് ഓഫീസ് വക്താവിനെ ഉദ്ധരിച്ച്‌ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ‘സിന്‍ഹുവ’ അറിയിച്ചു. ബെയ്ജിംഗ് നടപടിയെടുത്ത ഏഴ് ഉദ്യോഗസ്ഥരില്‍ അമേരിക്കയിലെ തായ്‌വാന്‍ പ്രതിനിധി ബിഖിം ഹ്‌സിയാവോയും ഉള്‍പ്പെടുന്നു.
ക്രോസ്‌സ്‌ട്രെയിറ്റ് ബന്ധങ്ങളുടെ സമാധാനപരമായ വികസനവും കടലിടുക്കിന്റെ ഇരുവശത്തുമുള്ള ജനങ്ങളുടെ അടിയന്തിര താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ‘ശിക്ഷാ നടപടികള്‍’ അനിവാര്യമാണെന്ന് സിന്‍ഹുവ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്ലോബല്‍ ടൈംസ് ടാബ്ലോയിഡ് ‘തീവ്ര വിഘടനവാദികള്‍’ എന്നാണ് ഉദ്യോഗസ്ഥരെ വിശേഷിപ്പിച്ചത്.

ഉപരോധത്തിന് മറുപടിയായി ദ്വീപ് ഒരു ജനാധിപത്യ രാജ്യമാണെന്ന് തായ്‌വാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈനക്ക് ഇടപെടാന്‍ കഴിയില്ല. ഇതിലും കൂടുതലായി സ്വേച്ഛാധിപത്യവും ഏകാധിപത്യപരവുമായ സംവിധാനങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് മന്ത്രാലയ വക്താവ് ജോവാന്‍ ഔ തായ്‌പേയില്‍ പറഞ്ഞതായിയാണ് റിപ്പോര്‍ട്ട് .