ലോകായുക്ത; വീരവാദം പറഞ്ഞ കാനം രാജേന്ദ്രന്‍ ഒരിക്കല്‍ കൂടി പിണറായിക്ക് അടിയറവ് പറഞ്ഞിരിക്കുകയാണ്: രമേശ് ചെന്നിത്തല

single-img
17 August 2022

ലോകായുക്ത നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ ഉയർത്തുന്ന പുതിയ വാദം സ്വീകാര്യമല്ലെന്ന് ചെന്നിത്തല പറഞ്ഞു.

ലോകായുക്ത കൈക്കൊള്ളുന്ന തീരുമാനത്തിന്‍റെ പുറത്ത് അപ്പീലിന് വേണ്ടി കമ്മിറ്റി ഉണ്ടാക്കണമെന്നും കമ്മിറ്റിയില്‍ സര്‍ക്കാരിന്‍റെ ആളുകള്‍ക്ക് ഭൂരിപക്ഷം വേണമെന്നുമാണ് സിപിഐ പറയുന്നത് . വീരവാദം പറഞ്ഞ കാനം രാജേന്ദ്രന്‍ ഒരിക്കല്‍ കൂടി ഇതിലൂടെ പിണറായിക്ക് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സിപിഐയുടെ പുതിയ നിർദ്ദേശമെന്നും ചെന്നിത്തല പറഞ്ഞു. ആകെയുള്ള പ്രതീക്ഷ ലോകായുക്ത ആയിരുന്നു. കേരളത്തിൽ ലോകായുക്ത പല്ലില്ലാത്ത ജീവിയാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.