യാത്രാ തട്ടിപ്പിനെ കുറിച്ച്‌ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎഇ ഇന്ത്യന്‍ എംബസി

single-img
16 August 2022

അബുദാബി: യാത്രാ തട്ടിപ്പിനെ കുറിച്ച്‌ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി.

പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംഘങ്ങളെ കുറിച്ചാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയത്.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര ക്രമീകരിക്കുന്നത് സംബന്ധിച്ച സന്ദേശങ്ങള്‍ അയച്ചും പണം പിരിവ് നടത്തിയുമാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. അബുദാബിയിലെ ഇന്ത്യന്‍ എംബസിക്ക് @embassy_help എന്ന ട്വിറ്റര്‍ ഹാന്‍ഡിലുമായും [email protected] എന്ന ഇമെയില്‍ ഐഡിയുമായും യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ വിശദമാക്കി. ഈ വെബ്‌സൈറ്റിലൂടെയും ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയുമാണ് തട്ടിപ്പ് നടക്കുന്നത്.

എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളും, ട്വിറ്റര്‍ ഹാന്റിലും, ഫേസ്‍ബുക്ക് ഐഡിയും ടെലിഫോണ്‍ നമ്ബറുകളുമെല്ലാം എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച്‌, വ്യാജ ഐഡികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തിരിച്ചറിയണമെന്ന് എംബസി ആവശ്യപ്പെട്ടു.