സ്വാതന്ത്ര്യദിനത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മാംസാഹാരം കഴിച്ചു; ആരോപണവുമായി ബിജെപി

single-img
16 August 2022

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി തേജസ്വി യാദവ് മാംസാഹാരം കഴിച്ചു എന്ന് ബിജെപി. ആർജെഡി നേതാവ് അബ്ദുൾ ബാരി സിദ്ദിഖിയുടെ പട്‌നയിലെ വസതിയിൽ വെച്ചാണ് ആഗസ്റ്റ് 15ന് തേജസ്വി യാദവ് മാംസാഹാരം കഴിച്ചത് എന്ന് ബിജെപി വക്താവ് അരവിന്ദ് സിംഗ് ആരോപിച്ചത്.

മാംസം വിളമ്പിയ തീൻമേശയിൽ അബ്ദുൾ ബാരി സിദ്ദിഖിയുടെ അരികിൽ തേജസ്വി യാദവ് ഇരിക്കുന്ന ചിത്രവും ബിജെപി നേതാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

ഓഗസ്റ്റ് 15 ന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു, കൂടാതെ മദ്യവിൽപ്പനയും രാജ്യത്ത് നിരോധിച്ചിരിക്കുന്നു. എന്നാൽ ഈ ദിവസം, ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഒരു ആർജെഡി നേതാവിന്റെ വീട്ടിൽ മാംസം കഴിച്ച് ദേശസ്‌നേഹം തകർക്കാൻ ശ്രമിച്ചു. രാജ്യസ്‌നേഹത്തിന്റെ ചൈതന്യത്തെ കളങ്കപ്പെടുത്തി, മൃഗങ്ങളോട് കരുണയില്ലാത്തപ്പോൾ, ബിഹാറിലെ ജനങ്ങളോട് അദ്ദേഹം എന്ത് സംവേദനക്ഷമത കാണിക്കും?’ അരവിന്ദ് സിംഗ് ചോദിക്കുന്നു.

തേജസ്വിക്ക് രാജ്യത്തോട് സ്നേഹം ഇല്ല എന്നും, സ്വന്തം കുടുംബത്തോട് മാത്രമാണ് സ്നേഹം എന്നുമാണ് ഈ ചിത്രം കാണിക്കുന്നത് എന്നും അരവിന്ദ് സിംഗ് ആരോപിച്ചു.