സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാതില്‍പ്പടി ബാങ്കിംഗ് സേവനം നല്കാന്‍ ഒരുങ്ങുന്നു

single-img
16 August 2022

രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാതില്‍പ്പടി ബാങ്കിംഗ് സേവനം നല്കാന്‍ ഒരുങ്ങുന്നു.

വാതില്‍പ്പടി സേവനങ്ങള്‍ എസ്ബിഐ ആരംഭിച്ചത് വര്‍ഷങ്ങ്ള്‍ക്ക് മുന്‍പ് ആണെങ്കിലും കോവിഡ്-19 മഹാമാരിയുടെ കാലത്താണ് ഇത് കൂടുതല്‍ പ്രയോജനകരമായത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇതേ സംവിധാനം ഉപഭോക്താക്കള്‍ക്ക് നല്കാന്‍ ഒരുങ്ങുകയാണ് ബാങ്ക്.

മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അംഗീകൃത വിട്ടുമാറാത്ത രോഗങ്ങള്‍, കാഴ്ച വൈകല്യമുള്ളവര്‍, കെവൈസി രജിസ്ട്രേഷനുള്ള അക്കൗണ്ട് ഉടമകള്‍, സിംഗിള്‍/ജോയിന്റ് അക്കൗണ്ട് ഉടമകള്‍, ഹോം ബ്രാഞ്ചിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ആയിരിക്കും വാതില്‍പ്പടി ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ മൂന്ന് തവണ സൗജന്യ എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ മൂന്ന് തവണ സൗജന്യമായി ലഭ്യമാകുന്ന എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ഇതാ:

  • പണം നിക്ഷേപിക്കാം
  • പണം പിന്‍വലിക്കാം
  • ബാലന്‍സ് പരിശോധിക്കുക
  • ചെക്ക് സ്ലിപ്പ് നല്‍കാം
  • ഫോം 15 നല്‍കാം
  • ഡ്രാഫ്റ്റുകളുടെ ഡെലിവറി
  • ടേം ഡെപ്പോസിറ്റ്
  • ലൈഫ് സര്‍ട്ടിഫിക്കറ്റ്
  • KYC ഡോക്യുമെന്റുകള്‍ നല്‍കാം

അതേസമയം ജോയിന്റ് അക്കൗണ്ടുകള്‍ക്കും ചെറിയ അക്കൗണ്ടുകള്‍ക്കും വ്യക്തിപരമല്ലാത്ത അക്കൗണ്ടുകള്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമല്ല.

എസ്ബിഐ ഡോര്‍സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങള്‍ക്ക് എങ്ങനെ അപേക്ഷിക്കാം

എസ്ബിഐയുടെ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് എസ്ബിഐ ഉപഭോക്താക്കള്‍ 1800 1037 188 അല്ലെങ്കില്‍ 1800 1213 721 എന്ന ടോള്‍ നമ്ബറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

യോനോ ആപ്പ് ഉപയോഗിച്ച്‌ എസ്ബിഐ ഡോര്‍സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങള്‍ എങ്ങനെ നേടാം എന്നത് ഇതാ;

ഘട്ടം 1 : നിങ്ങളുടെ MPIN അല്ലെങ്കില്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച്‌ എസ്ബിഐ യോനോ ആപ്പ് തുറക്കുക

ഘട്ടം 2 : മെനുവില്‍ നിന്ന്, സേവന അഭ്യര്‍ത്ഥനയില്‍ ക്ലിക്കുചെയ്യുക

ഘട്ടം 3 : അടുത്ത സ്ക്രീനില്‍ നിന്ന് ഡോര്‍സ്റ്റെപ്പ് സര്‍വീസസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ഘട്ടം 4 : ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ട് നമ്ബര്‍ തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ അഭ്യര്‍ത്ഥന പ്രോസസ്സ് ചെയ്യും.