രാഹുൽ ഗാന്ധിയെ പരിഹസിച്ചു എ.എൻ.ഷംസീർ എംഎൽഎ

single-img
16 August 2022

വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ.ഷംസീർ എംഎൽഎ. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽയിൽ പ്രസംഗിക്കവെയാണ് ഷംസീർ രാഹുൽഗാന്ധിയെ പരിഹസിച്ചത്.

‘കോൺഗ്രസ് എവിടെയാണ് ഉള്ളത്? രാഹുൽ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുലിന്റെ പരിപാടി മാനന്തവാടിയിൽ വരിക, പഴംപൊരി തിന്നുക. ബത്തേരിയിൽ വന്ന് ബോണ്ട തിന്നും. കൽപ്പറ്റയിൽ വന്ന് പഫ്സ് തിന്നും. ഇതാണോ നേതാവ്? രാജ്യത്തെമ്പാടും മത ന്യുനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ രാഹുൽ ഗാന്ധി എവിടെ – ഷംസീർ ചോദിച്ചു

കേരളത്തിൽനിന്നു 19 പേരെ ജയിപ്പിച്ചപ്പോൾ ജനത്തിനു മനസ്സിലായി തല പോയ തെങ്ങിനാണു വളമിട്ടതെന്ന്. രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന് കഴിയില്ല’എന്നും ഷംസീർ പറഞ്ഞു.