ഷാജഹാൻ വധം; പ്രതികൾ ഏത് മാളത്തിൽ ഒളിച്ചാലും നിയമത്തിനു മുൻപിൽ കൊണ്ടുവരും: എകെ ബാലൻ

single-img
16 August 2022

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെയും കൊലപാതകത്തിൽ പങ്കാളികൾ ആയവരേയും നിയമത്തിനു മുൻപിൽ കൊണ്ടു വരുന്നതിനുള്ള ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം നേതാവ് എകെ ബാലൻ .

ഇതിന്റെ ഭാഗമായി പ്രതികൾ ഏത് മാളത്തിൽ ഒളിച്ചാലും അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരും. ഷാജഹാന്റെ കുടുംബത്തെ പാർടി സംരക്ഷിക്കുമെന്നും എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തിൽ ബിജെപി നടത്തുന്ന കള്ളപ്രചാരണം അവരുടെ ജന്മസിദ്ധമായ കഴിവാണ്. പാലക്കാട് ജില്ലയിലെ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും പാർടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.