സോളാർ പീഡനകേസ്; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

single-img
16 August 2022

സംസ്ഥാനത്തെ ഏറെ രാഷ്ട്രീയ വിവാദമായി മാറിയ സോളാർ കേസിൽ ഇരയായ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. 2012-ൽ മന്ത്രിയായിരുന്ന എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെസി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് പ്രതിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഇന്ന് ദില്ലിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം ഡൽഹിയിലെ കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. സോളാർ പീഡനക്കേസിൽ ഇപ്പോൾ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. ഒരു കേസിൽ ഹൈബി ഈഡൻ എംപിക്കെതിരെ സിബിഐ തെളിവുകളില്ലാത്തതിനാൽ എഴുതി തള്ളിയിരുന്നു. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.