ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ FIFA സസ്പെൻഡ് ചെയ്തു

single-img
16 August 2022

ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്തു. മൂന്നാം കക്ഷികളിൽ നിന്നുള്ള അനാവശ്യ ഇടപെടൽ ചൂണ്ടിക്കാണിച്ചാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്.

മൂന്നാം കക്ഷികളിൽ നിന്നുള്ള അനാവശ്യ സ്വാധീനം കാരണം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ ഉടനടി സസ്‌പെൻഡ് ചെയ്യാൻ ഫിഫ കൗൺസിൽ ബ്യൂറോ ഏകകണ്ഠമായി തീരുമാനിച്ചു- ഫിഫ പ്രസ്താവനയിൽ പറഞ്ഞു.

ഇതോടെ 2022 ഒക്ടോബർ 11-30 തീയതികളിൽ നടക്കാനിരിക്കുന്ന FIFA U-17 വനിതാ ലോകകപ്പ് നിലവിൽ ഇന്ത്യയിൽ നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. ടൂർണമെന്റുമായി ബന്ധപ്പെട്ട തുടർനടപടികൾ ഫിഫ ഭരണസമിതി വിലയിരുത്തിവരികയാണ് എന്നും, ഇന്ത്യയിലെ യുവജനകാര്യ, കായിക മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഫിഫ പറഞ്ഞു.

സുപ്രീം കോടതി മെയ് മാസത്തിൽ AIFF പിരിച്ചുവിട്ടിരുന്നു. കൂടാതെ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ഭരണഘടന ഭേദഗതി ചെയ്യാനും, 18 മാസമായി നടത്താതിരുന്ന തിരഞ്ഞെടുപ്പ് നടത്താൻ വേണ്ടി ഒരു മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.