ഷാജഹാന്റെ കൊലപാതകം; കേസിലെ എട്ട് പ്രതികളും അറസ്റ്റില്‍

single-img
16 August 2022

പാലക്കാട് ജില്ലയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസില്‍ എട്ട് പ്രതികളും അറസ്റ്റില്‍ . രാവിലെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്ത പിന്നാലെ ആറ് പ്രതികളെ ഇന്ന് വൈകീട്ട് അറസ്റ്റ് ചെയ്തതോടെയാണ് എല്ലാ പ്രതികളും അറസ്റ്റിലായത്.

കൊലപാതകം നടത്തിയ ശേഷം മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്ത് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. എല്ലാവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇതിൽ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം കസ്റ്റഡിയിലുണ്ട്.

അറസ്റ്റിലായ എല്ലാവരെയും മലമ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തുമായി നാലിടങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി പ്രവര്‍ത്തകരാണ് കൃത്യം നടത്തിയതെന്നും ഷാജഹാന്റെ വധം രാഷ്ട്രീയ കൊലപാതകമാണെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.