ജമ്മു-കശ്മീരില്‍ ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു ആറുപേര്‍ മരിച്ചു

single-img
16 August 2022

ജമ്മു-കശ്മീരില്‍ ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബസില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐ.ടി.ബി.പി) 37 പേരും രണ്ടു ജമ്മു-കശ്മീര്‍ പൊലീസുകാരുമാണ് ഉണ്ടായിരുന്നത്.

അമര്‍നാഥ് ഡ്യൂട്ടി കഴിഞ്ഞുവരുന്ന ജവാന്മാരാണ് അപകടത്തില്‍പെട്ടത്. ചന്ദന്‍വാരിയില്‍നിന്ന് പഹല്‍ഗാമിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്.