ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത; പങ്കുണ്ടെന്ന ആരോപണം തള്ളി ബിജെപി
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം തള്ളി ബിജെപി. ഷാജഹാന്റെ കൊലപാതകവുമായി ബിജെപിക്ക് ബന്ധമില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത മറച്ചു വയ്ക്കാനാണ് ബിജെപിയെ മറയാക്കുന്നത് എന്നു സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു.
ഇതിനു ഉദാഹരണമായി പ്രതികളുടെ സിപിഎം അനുകൂല സാമൂഹിക മാധ്യമ പോസ്റ്റുകൾ പങ്കുവച്ചാണ് സിപിഎം പ്രചാരണത്തിനെതിരെ ബിജെപി രംഗത്തെത്തിരിക്കുന്നത്ഷാജഹാന്റെ കൊലപാതക കാരണം രാഷ്ട്രീയ വിരോധം മൂലമെന്ന പോലീസ് എഫ്ഐആറിനും സിപിഎം ആരോപണങ്ങൾക്കും പിന്നാലെയാണ് ബിജെപി മറുപടിയുമായി രംഗത്തെത്തിയത്.
അതേസമയം, ഷാജഹാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആഎസ്എസ് ആണ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ആരെയും പഴി ചാരാൻ ഇല്ലെന്നായിരുന്നു മുതിർന്ന നേതാവ് എ.കെ.ബാലൻ ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.