പാലക്കാട് സിപിഐഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ബെെക്കിലെത്തിയ രണ്ടംഗ സംഘം

single-img
15 August 2022

പാലക്കാട്: പാലക്കാട് സിപിഐഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ബെെക്കിലെത്തിയ രണ്ടംഗ സംഘം. പാലക്കാട് കൊട്ടേക്കാട് കുന്നംങ്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്.

മരുത റോഡ് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്‍. രാത്രി 9.15 ഓടെയായിരുന്നു സംഭവം.

സ്വാതന്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ കഴിഞ്ഞ് കുന്നംങ്കാട് സെന്ററില്‍ നിന്ന ഷാജഹാനെ ബെെക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും വധഭീഷണി ഉണ്ടായിരുന്നുവെന്ന് മലമ്ബുഴ എംഎല്‍എ എം പ്രഭാകരന്‍ പറഞ്ഞു.

വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്ബ് തന്നെ മരണപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.