തനിക്കെതിരെ സിബിഐ നടപടിക്ക് സാധ്യതയുണ്ടെന്ന് പാർട്ടി അണികളോട് മമത ബാനര്ജി

single-img
15 August 2022

തനിക്കെതിരെ സിബിഐ നടപടിക്ക് സാധ്യതയുണ്ടെന്ന് പാർട്ടി അണികളോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്ജി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം തെക്കൻ കൊൽക്കത്തയിലെ ഒരു പൊതു റാലിയിൽ വെച്ചാണ് മമത സി ബി ഐ നടപടിയെക്കുറിച്ചു പാർട്ടി പ്രവർത്തകരോട് പറഞ്ഞത്.

“നിങ്ങൾക്കെല്ലാം ഭയമാണോ? നാളെ അവർ എന്റെ വീട്ടിൽ എത്തിയാൽ നിങ്ങൾ എന്തുചെയ്യും? നിങ്ങൾ തെരുവിലിറങ്ങില്ലേ? നിങ്ങൾ ജനാധിപത്യ പോരാട്ടത്തിൽ പോരാടില്ലേ? മമത പാർട്ടി അണികളോട് ചോദിച്ചു.

വിവിധ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം തന്നിലേക്കും കുടുംബാംഗങ്ങളിലേക്കും എത്തിയേക്കുമെന്ന പേടിയാണ് മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നിൽ എന്നാണു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചത്. കൂടാതെ ഏതെങ്കിലും കേസിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് കേന്ദ്ര ഏജൻസികൾ ഇതുവരെ സൂചന നനൽകിയിട്ടില്ല. അതിനു മുൻപ് തന്നെ മുഖ്യമന്ത്രി എന്തിനാണ് പാർട്ടി പ്രവർത്തകരെ സിബിഐക്കെതിരെ പോകോപിപ്പിച്ചത് എന്നും പശ്ചിമ ബംഗാളിലെ സംസ്ഥാന ബിജെപി വക്താവ് സമിക് ഭട്ടാചാര്യ ചോദിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ ശരീരഭാഷയിലും പ്രസ്താവനകളിലും ഭയം പ്രകടമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം റോബിൻ ദേബ് പറഞ്ഞത്. അല്ലാത്തപക്ഷം, ഏജൻസികൾ അവരുടെ കടമ നിർവഹിക്കട്ടെ എന്ന് അവൾ പറയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.