എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല; ഷാജഹാന്റെ കൊലപാതകത്തിൽ ബിജെപിയെ ന്യായീകരിച്ച് കെ സുധാകരന്‍

single-img
15 August 2022

പാലക്കാട്ടെ സിപിഎം നേതാവായ ഷാജഹാന്റെ കൊലപാതകത്തിന് പിന്നാലെ ആരോപണം നേരിടുന്ന ബിജെപിയെ പരോഷമായി ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. കൊലപാതകത്തിന്റെ കാരണം ബി ജെ പിയാണന്ന് കരുതുന്നില്ലെന്നും ബിജെപിയെ എതിർക്കുന്നുണ്ടെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം, പാലക്കാട് മരുതറോഡില്‍ സിപിഐ എം ലോക്കല്‍ കമ്മറ്റിയംഗത്തെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസ്- ബിജെപി സംഘമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.