25 വർഷത്തിനുള്ളിൽ ഇന്ത്യ വികസിത രാഷ്ട്രമായി മാറണം”: പ്രധാനമന്ത്രി

single-img
15 August 2022

ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഇന്ത്യ 25 വർഷത്തിനുള്ളിൽ വികസിത രാഷ്ട്രമായി മാറണം എന്ന് ആഹ്വനം ചെയ്തത്. ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു തുടങ്ങിയ പ്രസംഗത്തിൽ റാണി ലക്ഷ്മി ബായി, ബീഗം ഹസ്രത്ത് മഹൽ എന്നിവരുൾപ്പെടെ ഇന്ത്യയുടെ വനിതാ പോരാളികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. കഴിഞ്ഞ 75 വർഷമായി ഇന്ത്യ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടു. ഈ വർഷങ്ങളിൽ ദുഃഖങ്ങളും നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളും മറ്റ് പ്രശ്നങ്ങളും ഞങ്ങൾ നേരിട്ടു. എന്നാൽ നാനാത്വത്തിൽ ഏകത്വം ഞങ്ങളുടെ വഴികാട്ടുന്ന ശക്തി” പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ നമ്മുടെ മഹത്തായ രാജ്യത്തിന്റെ ചൈതന്യം ആഘോഷിക്കാൻ മുഴുവൻ രാജ്യവും ഒത്തുചേരുന്നതിന്റെ ഉദാഹരണമാണ് ‘ഹർ ഘർ തിരംഗ’, പ്രധാനമന്ത്രി മോദി പറഞ്ഞു

കൂടാതെ 5 സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി അഞ്ച് പ്രതിജ്ഞകൾ പ്രധാനമന്ത്രി മുന്നോട്ടു വെച്ചു. ആദ്യം, വികസിത ഇന്ത്യ, രണ്ടാമതായി, അടിമത്തത്തിന്റെ എല്ലാ അടയാളങ്ങളും മായ്‌ക്കുക; മൂന്നാമതായി, നമ്മുടെ പാരമ്പര്യത്തിൽ അഭിമാനിക്കുക; നാലാമത്, ഐക്യത്തിന്റെ ശക്തി, അഞ്ചാമത്, പ്രധാനമന്ത്രിയും മന്ത്രിമാരും പൗരന്മാരും ഉൾപ്പടെയുള്ളവരുടെ കടമകൾ നിറവേറ്റുക എന്നിങ്ങനെയാണ് അഞ്ച് പ്രതിജ്ഞകൾ.