രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസവും മതേതരത്വവും: മുഖ്യമന്ത്രി പിണറായി വിജയൻ

single-img
15 August 2022

രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസവും മതേതരത്വവും ആണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡ‍റലിസവും സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നം കൂടിയാണ് എന്ന് നാം മനസ്സിലാക്കണം. ഇന്ന് നാം കാണുന്ന വെളിച്ചങ്ങളെല്ലാം നമുക്ക് നൽകുന്നതിനായി ജീവൻ പോലും ബലിഅർപ്പിച്ച ധീരരായ രാജ്യസ്‌നേഹികളെ അനുസ്‌മരിച്ചു കൊണ്ടല്ലാതെ നമുക്ക് മുന്നോട്ട് പോകാൻ ആകില്ല. സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉൾക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. അതാണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകൾ ഭരണഘടനയ്ക്ക് സംഭാവന ചെയ്‌തത്. ഈ യാഥാർഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷമാണ് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകിയത്. വിവിധ സേനാ വിഭാഗങ്ങളുടെ മുഖ്യമന്ത്രിയുടെ മെഡലുകൾ വിവിധ ഉദ്യോഗസ്ഥർക്ക് അദ്ദേഹം സമ്മാനിച്ചു.