ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്ബോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുന്‍ ഗൂഗിള്‍ എഞ്ചിനീയര്‍

single-img
15 August 2022

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്ബോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുന്‍ ഗൂഗിള്‍ എഞ്ചിനീയര്‍. ഇന്‍സ്റ്റാഗ്രാം അതിന്റെ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ആക്റ്റിവിറ്റി ട്രാക്ക് ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മുന്‍ ഗൂഗിള്‍ എഞ്ചിനീയര്‍ വെളിപ്പെടുത്തിയത്.

ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസില്‍ മെറ്റ ഒരു ഇന്‍-ആപ്പ് ബ്രൗസര്‍ ഉപയോഗിച്ച്‌ റെന്‍ഡര്‍ ചെയ്യുന്നുവെന്ന് ഫാസ്റ്റ്‌ലെയ്‌നിന്റെ സ്ഥാപകനായ ഫെലിക്‌സ് ക്രൗസ് ഓഗസ്റ്റ് 10നാണ് ഒരു ബ്ലോഗ് വഴി പറഞ്ഞത്. ഇത് ഉപയോക്താവിനെ നന്നായി ബാധിക്കും. പാസ്‌വേഡുകളും വിലാസങ്ങളും പോലുള്ള എല്ലാ ഫോം ഇന്‍പുട്ടുകളും ഓരോ ടാപ്പും മറ്റു വെബ്‌സൈറ്റുകളുമായുള്ള എല്ലാ ഇടപെടലുകളും ഹോസ്റ്റ് അപ്ലിക്കേഷന് ട്രാക്കുചെയ്യാന്‍ കഴിയുമെന്നും ക്രാസ് ബ്ലോഗില്‍ പറയുന്നു.

ബില്‍റ്റ്-ഇന്‍ സഫാരി ഉപയോഗിക്കുന്നതിനുപകരം, മറ്റു വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ഇന്‍സ്റ്റാഗ്രാം ആപ്പിനുള്ളിലാണ് റെന്‍ഡര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇത് ഉപയോക്താവിന്റെയോ വെബ്‌സൈറ്റ് ദാതാവിന്റെയോ സമ്മതമില്ലാതെ മറ്റു വെബ്‌സൈറ്റുകളില്‍ സംഭവിക്കുന്നതെല്ലാം നിരീക്ഷിക്കാന്‍ ഇന്‍സ്റ്റാഗ്രാമിനെ അനുവദിക്കുന്നു.

പരസ്യങ്ങളില്‍ ക്ലിക്കുചെയ്യുമ്ബോള്‍ ഉള്‍പ്പെടെ കാണിക്കുന്ന എല്ലാ വെബ്‌സൈറ്റുകളിലും ഇന്‍സ്റ്റാഗ്രാം ആപ്പ് അതിന്റെ ജാവാസ്ക്രിപ്റ്റ് കോഡ് ഇന്‍സെര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്‍സ്റ്റാഗ്രാം/ഫേസ്ബുക്ക് ഓണ്‍ലൈനില്‍ ചെയ്യുന്നതെല്ലാം വായിക്കാന്‍ കഴിയുമോ എന്നതുള്‍പ്പെടെ ആപ്പിള്‍ മൊബൈല്‍ ഉപയോക്താക്കള്‍ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്കും (FAQ) ക്രൗസ് ഉത്തരം നല്‍കി.
ഇന്‍സ്റ്റാഗ്രാം/ഫേസ്‌ബുക്ക് ഉപയോക്താക്കള്‍ അതിന്റെ ആപ്പുകളില്‍ നിന്ന് ഒരു ലിങ്കോ പരസ്യമോ തുറക്കുമ്ബോള്‍ മാത്രമേ അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വായിക്കാനും കാണാനും കഴിയൂ എന്നാണ് മറുപടിയായി ക്രൗസ് പറഞ്ഞത്. മിക്ക ആപ്പ് ബ്രൗസറുകളും റെന്‍ഡര്‍ ചെയ്‌തിരിക്കുന്ന വെബ്‌സൈറ്റ് തുറക്കാനുള്ള മാര്‍ഗം സഫാരിയിലുണ്ട്. ആ സ്‌ക്രീനില്‍ വന്നയുടന്‍ അതില്‍ നിന്ന് സ്കിപ്പ് ആകാനുള്ള ഓപ്ഷന്‍ ഉപയോഗിക്കുക. ആ ബട്ടണ്‍ ലഭ്യമല്ലെങ്കില്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബ്രൗസറിന്റെ ലിങ്ക് തുറക്കാന്‍ യുആര്‍എല്‍ കോപ്പി ചെയ്ത്, പേസ്റ്റ് ചെയ്യുക.

വെബ് പതിപ്പ് ഉപയോഗിക്കുമ്ബോള്‍, ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള മിക്ക സോഷ്യല്‍ മീഡിയകളും സമാനമായ ഫീച്ചര്‍ സെറ്റ് വാഗ്ദാനം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഐഒഎസ് സഫാരിയില്‍ പ്രശ്നങ്ങളില്ലാതെ https://instagram.com എന്ന വെബ് പതിപ്പ് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.