യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍

single-img
15 August 2022

മുംബൈ: മഹാരാഷ്ട്ര താനെയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍. ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്ന അല്‍തമാഷ് ഡാല്‍വി എന്ന 23കാരണാണ് കാമുകി മുസ്കാന്‍ എന്ന നാദിയ മുല്ലയെ കൊലപ്പെടുത്തിയത്.

പ്രണയത്തിലായിരുന്നു ഇവര്‍ രക്ഷിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിനിടെ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് യുവതി അല്‍തമാഷിനോട് പണം ആവിശ്യപെടുകയും ഇതില്‍ രോഷാകുലനായാണ് പ്രതി കൊല നടത്തിയത് എന്നുമാണ് റിപ്പോര്‍ട്ട്. ഈക്കഴിഞ്ഞ ദിവസം യുവതിയെ വിളിച്ചുവരുത്തി മൂര്‍ച്ചയുള്ള കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ഇരുവരും പ്രണയത്തിലായിരുന്നെന്നും രക്ഷിതാക്കള്‍ എതിര്‍ത്തതോടെയാണ് മാസങ്ങള്‍ക്ക് മുമ്ബ് ബന്ധം അവസാനിപ്പിച്ചതെന്നും അല്‍തമാഷ് പൊലീസിനോട് വെളിപ്പെടുത്തി. ഇതിനിടെ യുവതി ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നു. രക്ഷിതാക്കള്‍ നവി മുംബൈ സ്വദേശിനിയുമായി ഡാല്‍വിയുടെ വിവാഹം ഉറപ്പിച്ചു. വിവരമറിഞ്ഞ് യുവതി വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നും പണം വേണമെന്നും യുവതി ആവശ്യപ്പെട്ടതായി പറയുന്നു. ഒന്നര ലക്ഷം രൂപ നല്‍കിയ ശേഷം അല്‍തമാഷ് യുവതിയെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.