നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് മോഹൻ ഭഗവത് ത്രിവർണ്ണ പതാക ഉയർത്തി

single-img
15 August 2022

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആർഎസ്എസിന്റെ നാഗ്പൂർ ആസ്ഥാനത്തു മോഹൻ ഭഗവത് ത്രിവർണ്ണ പതാക ഉയർത്തി. ദേശീയഗാനത്തോടെയാണ് മോഹൻ ഭഗവത് ത്രിവർണ്ണ പതാക ഉയർത്തിയത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെത്തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ചിത്രങ്ങളും ആർഎസ്എസ് മാറ്റിയിരുന്നു.

ഇന്ന് രാവിലെ സ്വതന്ത്ര ഇന്ത്യയുടെ വജ്രജൂബിലി വാര്‍ഷികം ദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയപതാക ഉയര്‍ത്തി. രാവിലെ 7.30 നാണു ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തിയത്. അതിനു ശേഷം പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ൾ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെയ്തു. പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ ഒ​ൻ​പ​താ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​മാ​ണി​ത്.