ലെജന്‍ഡിൽ തീരില്ല; പുതിയ സിനിമയുമായി വ്യവസായി ശരവണന്‍ അരുള്‍ എത്തുന്നു

single-img
14 August 2022

കഴിഞ്ഞ മാസം 28 ന് പുറത്തിറങ്ങിയ ‘ദി ലെജൻഡ്’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു വ്യവസായി ശരവണൻ അരുൾ സിനിമാ ലോകത്തേക്ക് തന്റെ അരങ്ങേറ്റം കുറിച്ചത്. ജെ ഡി ജെറി സംവിധാനം ചെയ്ത ഈ ചിത്രം കോളിവുഡിൽ ഉർവശി റൗട്ടേലയുടെ അഭിനയ അരങ്ങേറ്റവും അടയാളപ്പെടുത്തി.

എന്നാൽ ശരവണൻ അരുളിന്റെ പ്രകടനത്തിന്റെ പേരിൽ ചിത്രത്തിന് വ്യാപകമായ വിമർശനമാണ് ലഭിച്ചത്. ഒരു സയൻസ് ഫിക്ഷന്റെ ഗൌരവമായ കഥാസന്ദർഭമാണ് ചിത്രത്തിന് ഉണ്ടായിരുന്നത് എങ്കിലും ഒരുപാട് പോരായ്മകൾ ഉള്ളതിനാൽ ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. റിലീസ് ചെയ്ത ഉടൻ തന്നെ ചിത്രം പ്രേക്ഷകരാൽ അവഗണിക്കപ്പെടുകയും നിരവധി നെറ്റിസൺസ് മെമ്മീറ്ററായി ഉപയോഗിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോഴിതാ, ചിത്രത്തിന്റെ പരാജയത്തിനിടയിൽ നടൻ ശരവണൻ അരുൾ അടുത്ത പ്രോജക്ടിലേക്ക് കടക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു . ഏറ്റവും പുതിയ വാർത്താ റിപ്പോർട്ടുകൾ പ്രകാരം, ഇദ്ദേഹം തന്റെ വരാനിരിക്കുന്ന പ്രോജക്റ്റ് ചർച്ച ചെയ്യാൻ സംവിധായകരുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ചിത്രം അദ്ദേഹം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അരങ്ങേറ്റ ചിത്രം പരാജയപ്പെട്ടെങ്കിലും നടനും നിർമ്മാതാവുമായ ശരവണൻ അരുൾ സിനിമാ മേഖലയിൽ തന്റെ പ്രയാണം തുടരുമെന്നാണ് അനുമാനം.