മുതിർന്ന നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

single-img
14 August 2022

മുതിർന്ന നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ഞായറാഴ്ച രാവിലെ അന്തരിച്ചു. 62 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ ഏതാനും ആഴ്ചകൾക്ക് മുൻപാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ഒരു വ്യാപാരിയും ചാർട്ടേഡ് അക്കൗണ്ടന്റും, രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളുമായ അദ്ദേഹം, ആകാശ എയറിന്റെ ലോഞ്ചിംഗിലാണ് അവസാനമായി പൊതുവേദിയിൽ കണ്ടത്.

ഹംഗാമ മീഡിയ, ആപ്‌ടെക് എന്നിവയുടെ ചെയർമാനായും വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു ജുൻജുൻവാല