സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് നെ​ഹ്റു​വി​നെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഒഴുവാക്കി

single-img
14 August 2022

രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന കർണാടക സർക്കാർ നൽകിയ പരസ്യത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഒഴുവാക്കി. കർണാടക സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി പരസ്യം നൽകിയത്.

“ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ത്യാഗങ്ങളാൽ നിറഞ്ഞതാണ്. ഇന്ന്, നാം ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ വർഷം ആഘോഷിക്കുമ്പോൾ, നാം അവരെ ഓർക്കുകയും അവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും അവരുടെ നിസ്വാർത്ഥ രാജ്യസ്നേഹം അനുകരിക്കാൻ പ്രതിജ്ഞയെടുക്കുകയും വേണം,” എന്നാണു പരസ്യത്തിലെ വാചകം.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയറാം രമേശ് കർണാടകയിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. “നെഹ്‌റു അത്തരം നിസ്സാരതയെ അതിജീവിക്കും”. എന്നാണ് അദ്ദേഹം പറഞ്ഞത്.