സ്വാതന്ത്ര്യ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്: മുഖ്യമന്ത്രി

single-img
14 August 2022

നാളെ രാജ്യം 75 ആം സ്വാതന്ത്ര ദിനം ആഘോഷിക്കാൻ ഒരുങ്ങവെ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീരസ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാമെന്നും ജനാധിപത്യം കരുത്തുറ്റതാകാൻ ഒറ്റക്കെട്ടായി അണിചേരാമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്.

കേരളത്തിൽ നടന്ന പഴശി കലാപവും മലബാർ കലാപവും പുന്നപ്ര വയലാർ സമരവുമെല്ലാം വൈദേശികാധിപത്യത്തിനെതിരെ രൂപം കൊണ്ട ആ വലിയ സമരത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്.


പുരോഗതിക്കും സമത്വ പൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആ വിധത്തിൽ അർഥവത്താകട്ടെ. എല്ലാവർക്കും ഹൃദയപൂർവം സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.