ട്രംപിന്റെ വീട്ടിൽ എഫ്ബിഐ നടത്തിയ റെയ്ഡിൽ അതീവ രേഖകൾ കണ്ടെടുത്തു

single-img
13 August 2022

ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡ എസ്റ്റേറ്റിലെ തിരച്ചിലിനിടെ എഫ്ബിഐ ഏജന്റുമാർ “അതീവ രഹസ്യം” എന്ന് അടയാളപ്പെടുത്തിയ രഹസ്യ രേഖകൾ കണ്ടെടുത്തതായി യുഎസ് മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

ഫ്രാൻസിന്റെ പ്രസിഡന്റിനെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പടെ ഉള്ള രഹസ്യ രേഖകൾ ആണ് ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ നിന്നും കണ്ടെടുത്തത് എന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കണ്ടെടുത്ത മറ്റു ചില രേഖകൾ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം പരിശോധിക്കാൻ അനുമതി ഉള്ളതാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ റെയ്ഡിനിടെ എഫ്ബിഐ ഏജന്റുമാർക്കു ട്രംപിന്റെ വീട്ടിൽ നിന്നും ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ കിട്ടി എന്ന് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. എന്നാൽ ട്രംപ് ഇത് നിഷേധിച്ചു.

2024 ലെ ഇലക്ഷനിൽ മത്സരിക്കും എന്ന് പ്രഖ്യാപിച്ച ട്രംപിന് ഈ റെയ്ഡ് രാഷ്ട്രീയമായി വലിയ നഷ്ട്ടം ഉണ്ടാക്കി എന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ.