സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ച അക്രമിയെ തിരിച്ചറിഞ്ഞു

single-img
13 August 2022

സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ച അക്രമിയെ തിരിച്ചറിഞ്ഞു. ന്യൂജേഴ്‌സിയിൽ നിന്നുള്ള 24 കാരനായ ഹാദി മതർ ആണ് അക്രമി. ഇയ്യാൾ ഇറാനിലെ മതമൗലികവാദത്തെ ശക്തികളുടെ പിന്തുണ ആൾ ആണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

1988-ൽ റുഷ്ദിയുടെ സാത്താനിക് വേഴ്‌സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് അയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഇറാന്റെ മൗലികവാദ പുരോഹിത നേതൃത്വം റുഷ്ദിക്ക് വധശിക്ഷ വിധിച്ചു. ഇതിനെ തുടർന്ന് അന്നുമുതൽ വലിയ സുരക്ഷയിൽ ആയിരുന്നു സൽമാൻ റുഷ്ദി.

അതേസമയം സൽമാൻ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കരളിനും കൈഞരമ്പുകൾക്കും ഗുരുതര പരിക്ക് ഉണ്ട് എന്നാണ് റിപ്പോർട്ട്. മാത്രമല്ല ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും എന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു