കെ.ടി ജലീലിനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രന്‍

single-img
13 August 2022

കെ.ടി.ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് കേരളത്തിലെ സര്‍ക്കാരും ജലീലിന്റെ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നതുകൊണ്ടാണ് എന്നും അദ്ദേഹം ആരോപിച്ചു.

പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കശ്മീരിന്റെ ഒരു ഭാഗത്തെ പാകിസ്താന്‍ വിശേഷിപ്പിക്കുന്ന ആസാദ് കശ്മീര്‍ എന്നാണ് ജലീല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. ജമ്മു കശ്മീരിനെ കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്റെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്യുന്ന സമീപനമാണ് കെ.ടി ജലീലിന്റെത്. രാ​ജ്യ​ദ്രോ​ഹ പ്ര​സ്താ​വ​ന ശ്ര​ദ്ധ​യി​ല്‍​പെ​ട്ട് 24 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് കേ​സെ​ടു​ക്കാ​ത്ത​തെന്നു സുരേന്ദ്രന്‍ ചോദിച്ചു. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​ന്‍ അ​ധി​നി​വേ​ശ കശ്മീരെ​ന്ന ജ​ലീ​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യും വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. കശ്മീ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​ണ് ഇ​ത്. വി​ഭ​ജ​ന​കാ​ല​ത്ത് കശ്മീര്‍ ര​ണ്ടാ​യി പ​കു​ത്തു എ​ന്ന തെ​റ്റാ​യ വി​വ​ര​വും പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്നു.