സൽമാൻ റുഷ്ദിയുടെ കൊലയാളിയെ കുറിച്ച് പോസ്റ്റിട്ടു; ജെ.കെ റൗളിംഗിന് വധ ഭീഷണി

single-img
13 August 2022

ഹാരി പോട്ടർ രചയിതാവും സ്വതന്ത്ര സംഭാഷണ പ്രചാരകനുമായ ജെ.കെ റൗളിംഗിന് വധ ഭീഷണി. സൽമാൻ റുഷ്ദിയുടെ കൊലയാളിയെ കുറിച്ച് പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെയാണ് വധ ഭീഷണി ലഭിച്ചത്. ‘പേടിക്കണ്ട, അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു ജെ.കെ റൗളിംഗിന്റെ പോസ്റ്റിന് താഴെ ലഭിച്ച കമന്റ്

പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നുമുള്ള മീർ ആസിഫ് അസീസ് ആണ് ജെ.കെ റൗളിംഗിന് വധ ഭീഷണി മുഴക്കിയത്. ജെ.കെ റൗളിംഗിന് പൊലീസിൽ പരാതി നൽകി. നിലവിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.