ദുർവ്യാഖ്യാനം ചെയ്തു; പോസ്റ്റ് പിൻ‌വലിക്കുന്നു: കെ ടി ജലീൽ

single-img
13 August 2022

കാശ്മീരിനെക്കുറിച്ചുള്ള വിവാദ പോസ്റ്റ് കെ ടി ജലീൽ പിൻവലിച്ചു. സിപിഎം നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടി.

പോ​സ്റ്റി​ലെ വ​രി​ക​ള്‍ താ​ന്‍ ഉ​ദേ​ശി​ച്ച​തി​ന് വി​രു​ദ്ധ​മാ​യി ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്തു. നാ​ടി​ന്‍റെ ന​ന്മ​യ്ക്കും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നു​മാ​യി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പിൻവലിക്കുകയാണ് – ജലീൽ ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

ജമ്മു കാശ്മീരിൽ സന്ദർശനം നടത്തവേ അവിടെ കാണാനിടയായ കാഴ്ചകളെ കുറിച്ച് ജലീൽ എഴുതിയ കുറിപ്പാണ് വിവാദമായത്. പാക് അധീന കാശ്മീരിന ‘ആസാദ് കാശ്മീർ” എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് വിമർശനമുയർന്നത്.

ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിൻ്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു.ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.ജയ് ഹിന്ദ്.