ചൈനീസ് ചാരക്കപ്പൽ പുറംകടലിൽ; തുറമുഖത്ത് അടുക്കാൻ അനുമതി നൽകിയില്ല

single-img
12 August 2022

ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 നു ഹംമ്പൻതോട്ട തുറമുഖത്തു പ്രവേശനാനുമതി നിഷേധിച്ചു. ഇന്നലെ ആണ് തുറമുഖത്ത് എത്തേണ്ടിയിരുന്നത്. എന്നാൽ ഇതുവരെയും കപ്പൽ ഹംമ്പൻതോട്ട തുറമുഖത്തു പ്രവേശിച്ചിട്ടില്ല. എന്നാൽ പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോർട്ട് അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല

ജൂലൈ 14 നാണു യുവാൻ വാങ് 5 ചൈനീസ് തുറമുഖത്ത് നിന്ന് പുറപ്പെട്ടത്. ഇതുവരെയും മറ്റൊരു തുറമുഖത്തും പ്രവേശിക്കാതെ ഹംമ്പൻതോട്ട തുറമുഖത്തേക്ക് വരുകയായിരുന്നു. ഏകദേശം 28 ദിവസമായി കപ്പൽ യാത്രയിലാണ്.

ഇന്ത്യയുടെ എതിർപ്പിൻ്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയും കപ്പലിൻ്റെ വരവ് വൈകിപ്പിക്കാൻ നേരത്തെ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈൽ, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്നലുകൾ കപ്പലിന് ചോർത്താനാകുമെന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം. എന്നാൽ ചൈന ആദ്യം ഇതിനു തയാറായില്ല. ഇന്ത്യയുടെ എതിർപ്പിനെ “ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്