ലോകായുക്ത ഭേദഗതി; എതിർപ്പ് മറികടക്കാൻ സി.പി.ഐയുമായി സി പി എം ചർച്ചക്ക്

single-img
12 August 2022

ലോകായുക്ത നിയമ ഭേദഗതി ബില്ലിനോടുല്ലതോർപ്പ് മറികടക്കാൻ സി.പി.ഐയുമായി ഉഭയക്ഷി ചർച്ചക്ക് സി പി എം ഒരുങ്ങുന്നു. ലോകായുക്ത നിയമഭേദഗതിക്കെതിരെ സി പി ഐ കടുത്ത വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് ഉഭയക്ഷി. രണ്ട് പാർട്ടി നേതൃത്വങ്ങളും വിഷയം വിശദമായി ചർച്ച ചെയ്യും. മുഖ്യമന്ത്രി ,കാനം രാജേന്ദ്രൻ ,കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പം റവന്യൂ നിയമ മന്ത്രിമാരും ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കും

ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിൽ ഭേദഗതി കൊണ്ടുവരുന്നതിനെയാണ് സി.പി.ഐ മുഖ്യമായും എതിർക്കുന്നത്. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകന് ആ സ്ഥാനത്തു കഴിയില്ലെന്ന് ലോകായുക്ത വിധിച്ചാൽ സർക്കാരിന് വീണ്ടും ഹിയറിംഗ് നടത്തി വിധി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാമെന്നതാണ് ഭേദഗതി. ലോകായുക്തയുടെ വിധിക്ക് അതോടെ പ്രസക്തിയില്ലാതാവും.

ഈ മാസം, 22ന് തുടങ്ങുന്ന അടിയന്തര നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കുന്ന 11 ബില്ലുകളിൽ ഒന്നാണ് ലോകായുക്ത നിയമ ഭേദഗതി ബിൽ. ലോകായുക്തയുടെ അധികാരം കവരുന്നതിനോടുള്ള കടുത്ത എതിർപ്പ്, നേരത്തേ ഓർഡിനൻസ് കൊണ്ടുവന്ന ഘട്ടത്തിൽ തന്നെ സി.പി.ഐ പ്രകടമാക്കിയതാണ്. ഇനി ബില്ലവതരണ ഘട്ടത്തിലും പാർട്ടിയുടെ എതിർപ്പ് തുടരുന്നത് സർക്കാരിനെ പ്രഹരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രങ്ങൾക്ക് കരുത്തേകും എന്ന് തിരിച്ചറിഞ്ഞാണ് ഉഭയകക്ഷി ചർച്ചക്ക് സി പി എം തയ്യാറായത്.